pj-nahas-ulkadanam-cheyyu

കല്ലമ്പലം :കെ.ടി.സി.ടി ആശുപത്രിയിൽ അസ്ഥി ക്ഷയരോഗ ദിനാചരണം കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.ചെയർമാൻ ഡോ.പി.ജെ.നഹാസ് ഉദ്ഘാടനം ചെയ്തു.കെ.ടി.സി.ടി കൺവീനർ എം.എസ്.ഷെഫീർ അദ്ധ്യക്ഷത വഹിച്ചു.സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പിൽ ഇരുന്നൂറോളംപേർ പങ്കെടുത്തു. പങ്കെടുത്ത അഞ്ച് പേർക്ക് സൗജന്യമായി അസ്ഥിരോഗ ശസ്ത്രക്രിയ ചെയ്യും.കെ.ടി.സി.ടി ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.സാബു മുഹമ്മദ് നൈന ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഡോ.ബിജോ പോൾ,ഡോ.തോമസ് മാനുവൽ,ഡോ.ലിജൂ വർഗീസ്,ഡോ.ജോർജ് ജേക്കബ്, രാഖി രാജേഷ്,ഷൈലാനന്ദിനി, പി.എസ്.നിമി,ആർ.ഷെമീന,ഷജിം വാറുവിള,ഷൈലാബുദ്ദീൻ,ജി.എസ്.ഗോപൻ, നൈഫ,ഇ.അസീജ തുടങ്ങിയവർ സംസാരിച്ചു.