കല്ലറ: പന്ത്രണ്ട് ദിവസം മുൻപ് ഗൾഫിലേക്ക് പോയ യുവാവിനെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാറമുകൾ അമൽ ഭവനിൽ ജയൻ - ശാലിനി ദമ്പതികളുടെ മകൻ അമൽ രാജാണ് (24) തൂങ്ങി മരിച്ചത്. പന്ത്രണ്ട് ദിവസം മുൻപാണ് വർക്ക് ഷോപ്പ് ജോലിക്കായി ഇയാൾ ഒമാനിലേക്ക് പോയത്. ബുധനാഴ്ച രാവിലെയാണ് മരണവിവരം ബന്ധുക്കൾക്ക് ലഭിച്ചത്. സഹോദരി: ആവണി.