ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ്‌ ക്ലബിന്റെ 21ാം ചാർട്ടർ ദിന ആഘോഷങ്ങൾ നടന്നു .ജി.എം.ടി കോർഡിനേറ്റർ ജെയിൻ സി. ജോബ് ഉദ്ഘടനം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി എം.എ. വഹാബ് ചാർട്ടർ അംഗങ്ങളായ ജി.ചന്ദ്രബാബു, ഡി. വിഭുകുമാർ, സലിം കുമാർ.എസ്, കെ.വി.ഷാജു, രാജശേഖരൻ നായർ.കെ, കെ.എ. കുമാർ, കെ.എസ്. ബിജു എന്നിവരെ ആദരിച്ചു. ഇലക്ട്രിസിറ്റി ബോർഡിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സ്ഥാനക്കയറ്റം ലഭിച്ച എഞ്ചിനീയർ ആർ.ആർ. ബിജുവിനെ ക്ലബ് പ്രസിഡന്റ് ടി. ബിജുകുമാർ ആദരിച്ചു. റീജിയൻ ചെയർപേഴ്സൺ ഡോക്ടർ പി. രാധാകൃഷ്ണൻ നായർ, സോൺ ചെയർപേഴ്സൺ ബി. അനിൽകുമാർ, എസ്. ജയകുമാർ, കെ.ആർ. ഗോപിനാഥൻ, ഷിയാസ് ഖാൻ, അനിൽകുമാർ. ആർ. രാധാകൃഷ്ണൻ നായർ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.