sram
സേവാഭാരതിയുടെ നേതൃത്വത്തിൽ വള്ളികുന്നം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ അസംഘടിത തൊഴിലാളികൾക്കായി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഇശ്രം പദ്ധതിയുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നു

വള്ളികുന്നം: സേവാ ഭാരതി വള്ളികുന്നം യൂണിറ്റ്, സി.എസ്.സി സെന്റർ കാഞ്ഞിരത്തുംമൂട് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വള്ളികുന്നം ഗ്രാമ പഞ്ചായത്തിൽ കേന്ദ്ര തൊഴിൽ ആൻഡ് എംപ്ളോയ്മെന്റ് വകുപ്പിന്റെ അസംഘടിത തൊഴിലാളികൾക്കുള്ള ഇ.ശ്രം പദ്ധതി തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. പടയണിവെട്ടം എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ സേവാഭാരതി വള്ളികുന്നം യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി. ശ്രീജിത്ത് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. ആതുര സേവന മേഖലയിൽ മികച്ച സേവനം കാഴ്ച വച്ച ഹോമിയോ ഡോക്ടർ നിഷാ ഉണ്ണികൃഷ്ണനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി കെ.വി രാജേഷ്, ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ, ഗ്രാമ പഞ്ചായത്തംഗം വിജയലക്ഷ്മി, യൂണിറ്റ് സെക്രട്ടറി ശ്രീകുമാർ, പ്രവർത്തകരായ മുരളീധരൻ, വിമലൻ, രഞ്ജിത്ത്, ബൈജുശശിധരൻ, രാജേഷ്, ആര്യ, അജിത്ത്, അനീഷ് , വിഷ്ണു തുടങ്ങിയവർ സംസാരി​ച്ചു.