water

കിളിമാനൂർ:പള്ളിക്കൽ ടൗണിലെത്തിയാൽ ഇനി കുടിവെള്ളത്തിനായി കടകൾ തോറും അലയേണ്ട.പള്ളിക്കൽ ജം​ഗ്ഷനിൽ വാട്ടർ എ.ടി.എം റെഡി.കടകളിൽ ശുദ്ധീകരിച്ച കുടിവെള്ളത്തിന് ലിറ്ററിന് 15മുതൽ 18 രൂപവരെ ഈടാക്കുമ്പോൾ കുപ്പിയുമായി എത്തിയാൽ രണ്ടുരൂപ നിരക്കിൽ യഥേഷ്ടം ശുദ്ധമായ കുടിവെള്ളം ഇനി വാട്ടൽ എ.ടി.എമ്മിൽ നിന്നെടുക്കാം.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വിനിയോ​ഗിച്ചാണ് പള്ളിക്കൽ ടൗണിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചത്.എ.ടി.എമ്മിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീജ,സി.പി.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം ,ഡി.ദീപ, എൻ.സരളമ്മ,സജികുമാർ, നിഹാസ്, ബൻഷാ ബഷീർ തുടങ്ങിയവർ സംസാരിച്ചു.ഡിവിഷൻ മെമ്പർ എസ്.ആർ.അഫ്സൽ സ്വാ​ഗതം പറഞ്ഞു.