വിതുര:തോട്ടം കർഷക തൊഴിലാളികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി ജില്ലയിലാകെ പ്രവർത്തന പരിധിയിലുള്ള ജില്ലാ തോട്ടം തൊഴിലാളി കർഷക ക്ഷേമ സഹകരണ സംഘം എന്ന പേരിൽ സഹകരണ സംരംഭത്തിന് വിതുരയിൽ തുടക്കമായി.ആസ്ഥാന മന്ദിരം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി. കിരൺകുമാർ അദ്ധ്യക്ഷതവഹിച്ചു.മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അയ്യപ്പൻപിള്ള ആദ്യ നിക്ഷേപം സ്വീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ആദ്യ എം.ഡി.എസ് സ്വീകരിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ലോഗോ പ്രകാശനം ചെയ്തു. സഹകരണ വിഭാഗം നെടുമങ്ങാട് അസി. രജിസ്ട്രാർ സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ്, പഞ്ചായത്തംഗങ്ങൾ,വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഷാഹുൽനാഥ് അലിഖാൻ സ്വാഗതവും സിദ്ദിഖ് നന്ദിയും പറഞ്ഞു.