photo

പാലോട്: ചെല്ലഞ്ചിയിൽ നിന്നും കല്ലറ, മുതുവിള പോകുന്ന റോഡിൽ ചെല്ലഞ്ചി പാലത്തിൽ നിന്നുള്ള അപ്രോച്ച് റോഡ് കാൽനട യാത്ര പോലും ദുഷ്കരമായ രീതിയിൽ തകർന്നു. പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് അപ്രോച്ച് റോഡ് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും രണ്ടു വർഷമായിട്ടും ഒന്നുമായില്ല. റോഡ് ടാറിംഗ് പൂർത്തിയാകാതെയാണ് ചെല്ലഞ്ചി പാലം തുറന്നുകൊടുത്തത്. നന്ദിയോട്, കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലെ ഒരു കിലോമീറ്റർ ദൂരമാണ് തകർന്നത്. 2019 ജൂലായിൽ പാലം തുറന്ന് കൊടുത്തപ്പോൾ ഇതുവഴി ബസ് സർവീസ് ആരംഭിക്കുമെന്ന് പറഞ്ഞ റോഡിനാണ് ഈ ദുർഗതി.തകർന്നുകിടക്കുന്ന ഈ റോഡിൽ നാട്ടുകാർ വാഴ, ചേമ്പ്, തുടങ്ങിയവ നട്ട് പ്രതിഷേധിച്ചു.