dharna

ചിറയിൻകീഴ്:റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെയും പാസഞ്ചർ ട്രെയിൻ സർവീസ് പുന:സ്ഥാപിക്കുക, സീസൺ ടിക്കറ്റ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡി.ടൈറ്റസ്,കോരാണി വിജു,തോന്നയ്ക്കൽ രാജേന്ദ്രൻ,മുഹമ്മദ് റാഫി,ബിജു ജോസഫ്, ജോതികുമാർ തുടങ്ങിയവർ സംസാരിച്ചു. വലിയകട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് എൽ.സ്കന്ദകുമാർ, മുരുക്കുംപുഴ സുനിൽ,ഗോപൻ വലിയ ഏല,സോജൻ റോബർട്ട്,എസ്.വിജയദാസ്,ഓമന ശശി,സുമതി ഇടവിളാകം,കുന്നിൽ റഫീക്ക്,രാജേന്ദ്രൻ അഞ്ചുതെങ്ങ്,ജഹാംഗീർ,അഴൂർ അജയൻ തുടങ്ങിയവർ നേതൃത്വം നൽകി.