trust

അരുവിക്കര:വാട്ട്സ് ആപ്പ് കട്ടായ്മയിലൂടെ രൂപീകരിച്ച സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് കമ്മറ്റി അരുവിക്കര ഡാം ഓപ്പൺ ഒാഡിറ്റോറിയത്തിൽ ഒത്തുകൂടി.നാടിന്റെ വിവിധ പ്രദേശങ്ങളിലുളവരും വിദേശത്തുള്ളവരും ചേർന്ന് സൗഹൃദക്കൂട്ടായ്മ രൂപീകരിച്ചാണ് ട്രസ്റ്റ് രൂപീകരിച്ചത്.ട്രസ്റ്റ് രജിസ്ട്രേഷൻ നടത്തി പ്രവർത്തനം ഏകോപിപ്പിക്കാൻ യോഗം തീരുമാനിച്ചു.ട്രസ്റ്റ് പ്രസിഡന്റ് പാലോട് തുളസീധരൻ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പുഷ്പാംഗദൻ,ട്രഷറർ വെളളനാട് വാമലോചനൻ,ഏ.വി.സുകു,ശ്രീകുമാരി,മാമം വിനോദ് കുമാർ,മൈലം സത്യാനന്ദൻ, മണക്കാട് നജീബ്,ചിറയിൻകീഴ് വസുദേവൻ,സുരേഷ് കുമാർ,പേരയം സജി,ചന്ദ്രചൂഡൻ,രാജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.