smri

കിളിമാനൂർ:പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് രാജാ രവിവർമ്മ ബോയിസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സി.ഐ.എസ്.എഫ് ജവാനുമായിരുന്ന മധു കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.സി.ഐ, എസ്.എഫ് സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ,കിളിമാനൂർ സി.ഐ സനോജ്, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്,വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാർ,പി.ടി.എ പ്രസിഡന്റ് വി.ഡി.രാജീവ്,പൂർവ വിദ്യാർത്ഥി പ്രതിനിധി കെ.ജി.പ്രിൻസ്,എൻ. സി.സി. ഓഫീസർ വി.കെ.ഷാജി,എസ്.പി.സി സി.പി.ഒ പി.എ സാജൻ,സ്റ്റാഫ് സെക്രട്ടറിമാരായ ബിനുറായി,തകിലൻ തുടങ്ങിയവർ പങ്കെടുത്തു.