നെയ്യാറ്റിൻകര: കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരും ഇന്ധനവിലയിൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ഒാൾ ഇന്ത്യാ അൺ ഓർഗനൈസ് വർക്കേഴ്സ് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.യു.ഡബ്ല്യു.സി നിയോജകമണ്ഡലം പ്രസിഡന്റ് അമരവിള സുദേവ കുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽഎ ആർ. സെൽവരാജ്, കെ.പി.സി.സി ഭാരവാഹികളായ അഡ്വ.എസ്.കെ. അശോക് കുമാർ,ആർ. വത്സലൻ,ഡി.സി.സി ഭാരവാഹികളായ അയിര സുരേന്ദ്രൻ,അഡ്വ.എം. മുഹിനുദ്ദീൻ,മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്ളിൻ,അഡ്വ. വിനോദ് സെൻ, വട്ടവിള വിജയൻ, ഉദയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, പാറശാല സുധാകരൻ,അഡ്വ. ബെനഡിക്റ്റ്, എം.ആർ. സൈമൺ, ആർ.ഒ. അരുൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. അവനീന്ദ്ര കുമാർ, കോൺഗ്രസ് നേതാക്കളായ എം.സി. സെൽവരാജ്,അഡ്വ.പി.സി. പ്രതാപ്, മാമ്പഴക്കര രാജശേഖരൻ നായർ,കെ.ആർ. മാധവൻകുട്ടി, കുളത്തൂർ ഭുവനചന്ദ്രൻ നായർ, സുധാർജുനൻ, ഗിരിജ, കവളാകുളം സന്തോഷ്,മാമ്പഴക്കര ശശി,പുഷ്പലീല, അഡ്വ.എൽ.എസ്. ഷീല,ജി. ഗോപകുമാർ,അഡ്വ.എസ്.പി. സജിൻ ലാൽ, റ്റി. സുകുമാരൻ, ബെൻസി ജയചന്ദ്രൻ, ചെങ്കൽ റെജി, എസ്.കെ അരുൺ, ആർ.എസ്. അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.