ആറ്റിങ്ങൽ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മണമ്പൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൃഷി നാശം സംഭവിച്ച കർഷകരെ സഹായിക്കണമെന്ന് കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള, മണ്ഡലം പ്രസിഡന്റ് സതീശൻ.കെ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സജീവ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ സത്യശീലൻ, സുരേഷ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആരിഫ്ഖാൻ, പവനൻ, അനിൽ തുടങ്ങിയവർ സംസാരിച്ചു.