കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.കേരള സർവകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും 1 വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ അല്ലെങ്കിൽ പോസ്റ്റ്‌ ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായവരെയും പരിഗണിക്കും. പ്രായപരിധി 18 - 30. താത്പര്യമുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം നവംബർ 3ന് വൈകിട്ട് 3ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ നവംബർ 5ന് രാവിലെ 11 ന്.