കല്ലിയൂർ : എ.പി.ജെ. അബ്ദുൾ കലാം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കലാമിന്റെ 90-ാം ജന്മദിനാഘോഷം കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.നാടക സംവിധായകൻ കല്ലിയൂർ ജനനി ഗോപനെ പ്രശസ്ത എഴുതുകാരൻ മഞ്ചു വെള്ളായണി മൊമന്റോ നൽകി ആദരിച്ചു.കല്ലിയൂർ പഞ്ചായത്ത് മെമ്പർമാരായ സോമശേഖരൻ,ബിനു, അശ്വതി, ചന്തുകൃഷ്ണ, വള്ളംകോട് ചന്ദ്രമോഹനൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.