വെഞ്ഞാറമൂട്:കർത്തവ്യ നിർവഹണത്തിനിടെ ജീവൻ വെടിഞ്ഞ പൊലീസ് സേനാംഗങ്ങളുടെ രക്തസാക്ഷിത്വം അനുസ്മരിച്ചു.പൊലീസ് സ്മൃതി ദിനത്തിൽ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ രക്തസാക്ഷിത്വ അനുസ്മരണ ദിനം ആചരിച്ചു.ഇതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ പ്രത്യേക പരേഡും അനുബന്ധ ചടങ്ങുകളും നടത്തി.ഐ.എസ്.എച്ച്.ഒ. സൈജൂനാഥ് ,എസ്.ശ്യാമകുമാരി,ഷറഫുദ്ദീൻ,എ.എസ്.ഐമാരായ സുധീർ ഖാൻ,താജു,പ്രസാദ്,സി.പി.ഒമാരായ ഷിബു,അരുൺ,സ്റ്റെഫി,സുനീർ,അനൂപ്,ഗോപൻ,ബിനു ജനമൈത്രി പൊലീസ് കോ- ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.