തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ ബാങ്കുകൾ കൂടുതൽ വായ്പ നൽകണമെന്ന് ശശിതരൂർ എം.പി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടർ നവജ്യോത് ഖോസ അദ്ധ്യക്ഷത വഹിച്ചു. പല സ്വകാര്യബാങ്കുളടെയും ഈ വർഷത്തെ വായ്പാവിതരണം കുറവാണ്. വിദ്യാഭ്യാസ കാർഷികമേഖലാ വായ്പകൾ നൽകുന്നതിൽ സ്വകാര്യബാങ്കുകൾ മടികാണിക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു. ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജിയണൽ മാനേജർ വി.എച്ച്. സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. റിസർവ് ബാങ്ക് മാനേജർ വി.വി. വിശാഖ്, നബാർഡ് ജില്ലാ വികസന ഓഫീസർ മിനു അൻവർ എന്നിവർ വായ്പാവിതരണം അവലോകനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി. ശ്രീനിവാസപൈ സംസാരിച്ചു. ജില്ലയിൽ ബാങ്കുകളിലെ ജൂൺ വരെയുളള ആകെ നിക്ഷേപം 1,​01,​749 കോടി രൂപയും, വായ്പ 64,​760 കോടി രൂപയുമാണ്.