1

പൂവാർ: നെല്ലിക്കാക്കുഴി വൈ.എം.സി.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ വിജയിച്ച കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി കുട്ടികളുടെ ഉപരിപഠ‌ന സാദ്ധ്യതകളെക്കുറിച്ചും വിവിധതരം സ്കോളർഷിപ്പുകളെക്കുറിച്ചും വിശദീകരണം നൽകുന്ന 'ദിശ' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ നിർവ്വഹിച്ചു. വഴുതക്കാട് ഗവ.വിമെൻസ് കോളേജ് പ്രൊഫ. അലക്സ് തോമസ് നേതൃത്വം നൽകിയ പരിപാടിയിൽ കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുനീഷ്, വാർഡ് മെമ്പർ മരിയ ലില്ലി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഗോപകുമാർ, ജോയിന്റ് സെക്രട്ടറി പ്രതീപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.