rathee

കിളിമാനൂർ: വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഉടയൻകാവ് കുഞ്ചയൻകുഴി തോട്ടിൻകര പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി നായർ ലതിക ദമ്പതികളുടെ മകൻ രതീഷ് ( ഉണ്ണിക്കണ്ണൻ 31) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ വീടിന്റെ ഹാളിൽ രതീഷ് തൂങ്ങി നിൽക്കുന്നത് സമീപവാസിയായ യുവാവാണ് കണ്ടത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് കിളിമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സഹോദരൻ: രഞ്ചിത്ത്.