തിരുവനന്തപുരം: മകരവിളക്ക് കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ താത്‌ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. റേഞ്ച് ഓഫീസ് പരിധികൾ മദ്യ നിരോധന മേഖലയായിരിക്കും.