തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ വിദ്യാർത്ഥി വിഭാഗമായ ലിയോ ഡിസ്ട്രിക്ട് കൗൺസിൽ നടത്തിയ നേതൃപരിശീലന ക്യാമ്പ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ. ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. ലിയോ ഡിസ്ട്രിക്ട് കൗൺസിൽ പ്രസിഡന്റ് ലിയോ വന്ദനാ രാജേഷ്, ലിയോ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺ രാജേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ആർട്ട് ഒഫ് കമ്മ്യൂണിക്കേഷൻ, ടീം ഫോർമേഷൻ, പബ്ലിക് സ്പീക്കിംഗ്, ലീഡർഷിപ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ലയൺ ബി. അജയകുമാർ, ലയൺ ഡോക്ടർ എ. കണ്ണൻ, ശ്രീനാഥ്, ലയൺ ഡോക്ടർ ശ്രീജിത്ത്, ചലച്ചിത്ര നടൻ മനു വർമ്മ എന്നിവർ നയിച്ച ക്യാമ്പിന്റെ സമാപനം മുൻ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ എൻജിനിയർ ആർ. മുരുകൻ ഉദ്ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ ലിയോ പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.