തിരുവനന്തപുരം:ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഈ വർഷത്തെ സത്യസായി സംഗീത പുരസ്ക്കാരം പിന്നണി ഗായിക മഞ്ജരിയ്ക്ക്. സത്യസായി ബാബയുടെ ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ ഒന്നിന് തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അറിയിച്ചു. ഗാനരചയിതാവ് കെ.ജയകുമാർ,സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.