covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 8733 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. 10.11ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 118 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211വാർഡുകളിലാണ് പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.