kerala-new-ministry

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ മേയ് 17ന് നടന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പന്തലും സ്റ്റേജുമൊരുക്കാൻ ചെലവായത് 87.63 ലക്ഷം രൂപ.

പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഇതുസംബന്ധിച്ച് സമർപ്പിച്ച എസ്റ്റിമേറ്റ് തുക അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ചടങ്ങ് . ഇതിനൊരുക്കിയ പന്തൽ പിന്നീട് കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിനായും ഉപയോഗിച്ചിരുന്നു.