നെടുമങ്ങാട്:പനവൂർ പഞ്ചായത്തിൽ എല്ലാ വാർഡിലും കർഷക ഗ്രാമസഭകൾ വിളിച്ചു കൂട്ടണമെന്ന് കിസാൻസഭ പനവൂർ ലോക്കൽ കൺവെൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.സി.പി.ഐ പനവൂർ ലോക്കൽ കമ്മിറ്റി ഹാളിൽ പ്രസിഡന്റ് സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ മണ്ഡലം സെക്രട്ടറിയും കിസാൻസഭ പാലോട് മണ്ഡലം പ്രസിഡന്റുമായ ഡി.എ.രജിത് ലാൽ ഉദ്ഘാടനം ചെയ്തു. കിസാൻസഭ പനവൂർ ലോക്കൽ സെക്രട്ടറി എസ്.എൽ.സജി സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി മൈലം ശശി, സി.പി.ഐ എൽ.സി സെക്രട്ടറി വി.എസ്.വിജോദ് കുമാർ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.എസ്.ജ്യോതിഷ് കുമാർ, പി.ഹേമചന്ദ്രൻ, അസി. സെക്രട്ടറി വിദ്യാരാജൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനിൽ,പഞ്ചായത്തംഗം എ.ഷുഹുറുദീൻ,എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് ഷാനിം, മേഖല സെക്രട്ടറി രാഹുൽ കൃഷ്ണ, അഡ്വ. നാസറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.കിസാൻ സഭ ലോക്കൽ കമ്മിറ്റി ഭാരവാഹികളായി അഡ്വ.നാസറുദീൻ പ്രസിഡന്റ്),എസ്.എൽ.സജി (സെക്രട്ടറി),എ.ഷുഹുറുദീൻ (വൈസ് പ്രസിഡന്റ്), ആട്ടുകാൽ ശശികുമാരൻ നായർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.