irayimman-thampi

തിരുവനന്തപുരം: ഇരയിമ്മൻ തമ്പിയുടെ 239ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അപ്രകാശിത കൃതികളുടെ പ്രകാശനവും പ്രതിമ സ്ഥാപിക്കലുമാണ് ഇരയിമ്മൻ തമ്പി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ചരിത്രകാരൻ ഡോ.ടി.പി.ശങ്കരൻകുട്ടി നായർ പറഞ്ഞു. ഇരയിമ്മൻ തമ്പി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ജന്മദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആട്ടക്കഥകൾ കൂടാതെ കുമ്മാട്ടിപ്പാട്ടുകൾ,കൈക്കൊട്ടി പാട്ടുകൾ, കീർത്തനങ്ങൾ,ഒറ്ര ശ്ലോകങ്ങൾ എന്നിവ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇരയിമ്മൻ തമ്പിയുടെ വിവിധ കീർത്തനങ്ങൾ കരമന വിജയലക്ഷ്‌മി,വിഷ്‌ണു സുരേഷ്,കുമാരി നിഖിത,ശശികലാ ദേവി തങ്കച്ചി എന്നിവർ ആലപിച്ചു.രഞ്ജിത്ത് രവീന്ദ്രൻ, രാധാകൃഷ്‌ണൻ, മുരളീധരൻ തമ്പി, ചെട്ടിക്കുളങ്ങര ബാലകൃഷ്‌ണൻ നായർ എന്നിവർ പങ്കെടുത്തു.