തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാളിന്റെ 109ാം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് ചിത്തിര തിരുനാൾ സംഗീത നാട്യകലാ കേന്ദ്രത്തിന്റെ 29ാം വാർഷികവും അനന്തപുരി നൃത്തസംഗീതോത്സവവും നവംബർ 3 മുതൽ 14 വരെ സംഘടിപ്പിക്കും. ഓൺലൈനായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്.എസ്, കോളേജ് വിഭാഗങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്‌ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം, സോപാന സംഗീതം, വീണ, വയലിൻ, മൃദംഗം, തബല, ഗിത്താർ, കീബോർഡ്, ചിത്രരചന എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുളളവർ 29ന് മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഫോൺ: 0471-2461190, 9446451190, 9400461190.