ആറ്റിങ്ങൽ: തിരുവിതാംകൂർ രാജകുടുംബത്തിന്റെ സൗകര്യത്തിന് വേണ്ടി ആരംഭിച്ച ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തനരഹിതമെന്ന് പരാതി. മാനുവൽ സിസ്റ്റത്തിൽ തുടങ്ങി ഡയലിംഗ് സിസ്റ്റത്തിൽ എത്തിയതോടെ കൂടുതൽ വരിക്കാരുണ്ടായി. ആദ്യകാലങ്ങളിൽ ഫോൺ പ്രവർത്തനരഹിതമാകുമ്പോൾ അറിയിച്ചാൽ ഉടൻ ശരിയാക്കിയിരുന്നു. ബി.എസ്.എൻ.എൽ ഏറ്റെടുത്തശേഷം ജീവനക്കാർ ആവശ്യത്തിന് ഉണ്ടായിരുന്നിട്ടും പരാതിപ്പെടാൻ പുതിയ സംവിധാനങ്ങൾ ഉണ്ടെങ്കിലും എൻജിനിയർമാരെ നേരിട്ടറിയിച്ചാലും പ്രതികരണങ്ങളില്ല. ഓഫീസിൽ പോയി പറഞ്ഞാലും പരാതിക്ക് പരിഹാരം കാണുന്നില്ല. മൊബൈൽ ഫോൺ യുഗത്തിന് ശേഷമാണ് ഫോൺ വരിക്കാരെ അവഗണിക്കുന്നത്. ബില്ലുകൾ എത്തില്ലെങ്കിലും പറയുന്ന രൂപ അടയ്ക്കണം. ലാൻഡ് ഫോൺ വരിക്കാരുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.