പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ മുതിർന്ന ബി.ജെ.പി പ്രവർത്തകനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ ഇഞ്ചിവിള, നെടുങ്ങോട് സുദർശനത്തിൽ എൻ.ബാലചന്ദ്രൻ നായർ (68) നിര്യാതനായി. ബി.ജെ.പി പാറശാല പഞ്ചായത്ത് കമ്മിറ്റി, പാറശാല നിയോജക മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പൊൻ രാധാകൃഷണൻ കേന്ദ്ര സ്പോർട്സ് മന്ത്രിയായിരിക്കെ ആഫ്രോ - ഏഷ്യൻ ഗെയിംസ് സംഘാടക സമിതി അംഗമായിരുന്നു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീർ എ.എൻ.രാധാകൃഷ്ണൻ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ്, മുൻ ജില്ലാ പ്രസിഡന്റ് കരമന ജയൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവൻകുട്ടി, പത്മകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ. പ്രദീപ്, ജന.സെക്രട്ടറി എസ്.വി.ശ്രീജേഷ്, പൂന്തുറ ശ്രീകുമാർ, പോങ്ങുമൂട് വിക്രമൻ, മലയിൻകീഴ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.