balachandran

പാറശാല:ബി.ജെ.പി മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ പാറശാല ബാലചന്ദ്രന്റെ നിര്യാണത്തിൽ പാറശാലയിൽ അനുശോചന യോഗം ചേർന്നു.ബി.ജെ.പി പാറശാല മേഖലാ കമ്മിറ്റി പ്രസിഡന്റ് രതീഷ് കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ എ.ടി.ജോർജ്,സി.പി.എം അംഗവും പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ.ബിജു,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ,ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കൊല്ലയിൽ അജിത്ത്,ബി.ജെ.പി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു.ബി.നായർ,മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപ്,ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി,മണ്ഡലം ജനറൽ സെക്രട്ടറി എസ്.വി.ശ്രീജേഷ്,ഇഞ്ചിവിള അനിൽ,ഇഞ്ചിവിള മഹേഷ്,പ്രവീൺ,നാഗരാജൻ,സതീഷ് കുമാർ എന്നിവർ സംസാരിച്ചു.