കിളിമാനൂർ:സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിളിമാനൂർ ടൗൺ യു.പി.എസ് പരിസരവും സമീപ റോഡിനിരുവശവും സി.പി.എം കുന്നുമ്മൽ,ഗുരുമന്ദിരം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.സ്കൂളിന് സമീപത്തായി കിളിമാനൂർ പൊലീസ് പിടിച്ചെടുത്തതും അപകടത്തിൽപ്പെട്ടതുമായ വാഹനങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർ സനൂജ്,സബ് ഇൻസ്‌പെക്ടർ വിജിത്.കെ. നായർ എന്നിവരുടെ മേൽനോട്ടത്തിൽ നീക്കം ചെയ്തു.വാർഡ് മെമ്പർ എൻ.സലിൽ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രഘു നാഥൻ,ഹെഡ്മിസ്ട്രസ് ജയന്തി,ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് എന്നിവർ പങ്കെടുത്തു.