കിളിമാനൂർ:പൊലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻ എ.എസ്.മധുകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു. വട്ടക്കൈത ഗൈസം ആർട്സ് ആൻഡ് പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഗീതകുമാരി അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് .റ്റി. ആർ ഉദ്ഘാടനം ചെയ്തു.സി.ഐ.എസ്.എഫ് സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൻഷാ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.