award

ചിറയിൻകീഴ്:അഴൂർ-പെരുങ്ങുഴി അൽ ഹുദാ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന പരിപാടികളുടെ സമാപന സമ്മേളനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു.അൽഹുദാ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡന്റ് എ.റഹീം അദ്ധ്യക്ഷത വഹിച്ചു.അഴൂർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകനുളള അൽ ഹുദാ ഇസ്ലാമിക് അസോസിയേഷൻ നൽകുന്ന പ്രഥമ അൽ ഹുദാ അവാർഡ് അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽ ഹുദാ ട്രഷറർ എം.നിസാമിന് നൽകി.നബിദിന പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡും പ്രദേശത്തെ ഇരുപത്തിമൂന്ന് കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.വാർഡ് മെമ്പർ കെ.എസ് അനിൽ നാഗർ നട, ആർ.നൗഷാദ്, എ.ആർ നിസാർ, എം.സൈനുല്ലാബ്ദീൻ, നാസർ എ.ആർ മുട്ടപ്പലo എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ സ്വാഗവും അഷറഫ് നന്ദിയും പറഞ്ഞു.