വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ മന്ത്രി ജി.ആർ.അനിലും,ജിസ്റ്റീഫൻ എം.എൽ.എയും സന്ദർശനം നടത്തി. പൊൻമുടി മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ നിന്നും മാറ്റിപ്പാർപ്പിക്കപ്പെട്ട 13 കുടുംബങ്ങളാണ് വിതുര ഗവൺമെന്റ് ഹൈസ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നത്.72 പേരാണ് ക്യാമ്പിലുള്ളത്.മഴ മാറിയാൽ രണ്ട് ദിവസത്തിനകം ക്യാമ്പിലുള്ളവരെ തിരിച്ചുകൊണ്ടുപോകുമെന്നും,അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയും,എം.എൽ.എയും അറിയിച്ചു.കെ.എസ്.ശബരിനാഥൻ,ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് മടത്തറ ഷിനു,സി.പി.എ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽകുമാർ,എം.എസ്.റഷീദ് എന്നിവരും ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തി.