ആറ്റിങ്ങൽ:കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) ആറ്റിങ്ങൽ ബ്രാഞ്ച് വാർഷിക സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.രാജീവ് രക്തസാക്ഷി പ്രമേയവും ആർ.എസ്.ജോസ് രജിത് അനുസ്മരണവും എം.കെ.റിയാസ് അനുശോചന പ്രമേയവും ജയകുമാർ സ്വാഗതവും പറഞ്ഞു.ബ്രാഞ്ച് സെക്രട്ടറി വി.രാജേഷ് പ്രവർത്തന റിപ്പോർട്ടും പ്രമോജ് എസ്. ധരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.യൂണിയൻ നേതാക്കളായ എസ്.രഞ്ജീവ്,അഷറഫ്,ഒ.ആർ.ഷാജി, ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.സി.പി.അരുൺ (പ്രസിഡന്റ്),ജയകുമാർ (സെക്രട്ടറി), എം.കെ.റിയാസ് (ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.