ആറ്റിങ്ങൽ: കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് ഇന്നലെ അവസാനിച്ചു.മൂന്ന് ദിവസമായി പണിമുടക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റു ബാങ്ക് കളിലെ തൊഴിലാളികളും ഇന്നലെ പണിമുടക്കി.കാത്തലിക് സിറിയൻ ബാങ്ക് ആറ്റിങ്ങൽ ശാഖ മൂന്നു ദിവസവും അടഞ്ഞുകിടന്നു.പണിമുടക്കിയ ജീവനക്കാരും മറ്റു ബാങ്കിലെ ജീവനക്കാരും സി.ഐ.ടി.യും ചേർന്ന് ആറ്റിങ്ങലിൽ പ്രകടനവും യോഗവും നടത്തി.സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മറ്റിയംഗം എം.മുരളി അദ്ധ്യക്ഷത വഹിച്ചു.വിവിധ ബാങ്ക് യൂണിയൻ നേതാക്കളായ എ.ബേവൻ,ശരത്, ജയകുമാർ,മിഥുൻ,സി.ഐ.ടി.യു ഏരിയ കമ്മറ്റിയംഗങ്ങളായ ടി.ദിലീപ് കുമാർ,എസ്.രാജശേഖരൻ,എ.അൻഫാർ ,എസ്.സാബു,എസ്.ആർ.ജ്യോതി ,എസ്.ജോയി എ.ഐ.ടി.യു.സി നേതക്കളായ മണമ്പൂർ ഗോപകുമാർ,മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.