gf

വർക്കല:വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാർ മൂന്നുദിവസമായി നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമര സഹായ സമിതിയുടെയും യുണൈറ്റഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ വർക്കലയിലെ 50 ഓളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കി.

വർക്കല കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധം സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം അഡ്. എഫ്. നഹാസ് ഉദ്ഘാടനം ചെയ്തു.ധർമേഷ് അദ്ധ്യക്ഷത വഹിച്ചു.വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് രാധാകൃഷ്ണൻനായർ, വിപിൻ, ജോയ്,

ടി.അനിൽകുമാർ,അസ്ലം,നിധിൻ നായർ,ടി.ജയൻ,ഐശ്വര്യ,പ്രിയ എന്നിവർ സംസാരിച്ചു.