award

തിരുവനന്തപുരം:പേരൂർക്കട എം.ജി നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും,അനുമോദന യോഗവും,വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും വിന്നേഴ്സ് ലൈബ്രറി ഹാളിൽ വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകി. രക്ഷാധികാരിയായി കെ.ചന്ദ്രശേഖരൻ,ഭാരവാഹികളായി വി.ആർ.രാജശേഖരൻ (പ്രസിഡന്റ്), കെ.പി.ജയസേനൻ (വൈ.പ്രസിഡന്റ്), പി.അജയഘോഷ് (വൈ.പ്രസിഡന്റ്), പേരൂർക്കട സോമസുന്ദരൻ (സെക്രട്ടറി), ജി.രവീന്ദ്രൻ (ജോ.സെക്രട്ടറി), പി.ടി.അലക്സ് (ട്രഷറർ) എന്നിവരെയും എക്സിക്യുട്ടീവംഗങ്ങളായി എൻ.ബാലസുബ്രഹ്മണ്യം,ജെ.എസ്.ഷുഹൈബ്, പി.ശ്രീജിത്ത്, പി.കെ.അലക്സ് കുഞ്ഞ്, എസ്.അനിൽകുമാർ എന്നിവരെയും ഓഡിറ്ററായി കെ.വിമൽകുമാറിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഉന്നത സ്ഥാനലബ്ധി ലഭിച്ച ഡോ.പി.പി.വാവയെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.