വർക്കല :വർക്കലയിൽ ഇൻഡോർ സ്റ്റേഡിയം അനുവദിക്കണമെന്ന് സി.പി.എം വർക്കല സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.എൻ.ഗോപിനാഥൻ നായർ നഗറിൽ (വർക്കല ക്ലബ്) നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ പാർക്കിൽ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.അഡ്വ.എസ് .ഷാജഹാൻ,വർക്കല ഏരിയ സെക്രട്ടറി എസ്. രാജീവ്, കെ.എം.ലാജി, എം.കെ. യൂസഫ്,വി.സത്യദേവൻ,ബി.എസ്.ജോസ്, ബി.വിശ്വൻ,അഡ്വ.കെ.ആർ.ബിജു, കെ.രാജേന്ദ്രൻ നായർ,വി.സുനിൽ,ആർ.രാജപ്പൻ നായർ, ബിന്ദു ജയപ്രകാശ്,സിജോവ് സത്യൻ, കെ.രാജപ്പൻ നായർ എന്നിവർ സംസാരിച്ചു.സിജോവ് സത്യനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.