p

കടയ്ക്കാവൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കംകുറിച്ചത് അഞ്ചുതെങ്ങ് കലാപമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അഞ്ചുതെങ്ങ് കലാപത്തിന്റെ മുന്നൂറാം വാർഷികവും വീരസ്മരണാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം സംഘടിപ്പിച്ച പരിപാടിയിൽ വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ബഷറുള്ള, ജോസഫിൻ മാർട്ടിൻ, സ്റ്റീഫൻ ലൂയിസ്, ഫ്‌ളോറൻസ് ജോൺസൺ, ജയാ ശ്രീരാമൻ, സരിത ബിജു, ദിവ്യ ഗണേശ്, സജി സുന്ദർ, ഡോൺ ബോസ്‌കോ, സോഫിയ, യേശുദാസൻ സ്റ്റീഫൻ,​ ഷീമ ലെനിൻ, ജൂഡ് ജോർജ്, മിനി ജൂഡ്, സി. പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജറാൾഡ്, ഷെറിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു സ്വാഗതവും, ബി.എൻ. സൈജുരാജ് നന്ദിയും പറഞ്ഞു. യോഗത്തിന് മുമ്പ് നടന്ന സെമിനാറിൽ ചരിത്രകാരൻ വെളളനാട് രാമചന്ദ്രൻ അഞ്ചുതെങ്ങ് സമരചരിത്രത്തെക്കുറിച്ച് വിശദീകരിച്ചു.