തിരുവനന്തപുരം:കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലയിൽ ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനു മുന്നിൽ നടത്തിയ ധർണ കിസാൻജനത സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലരാമപുരം രാജ,​ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റിയംഗം ശാസ്തവട്ടം ഷാജി,ജില്ലാ ഭാരവാഹികളായ കോളിയൂർ സുരേഷ്,ടി.പി.പ്രേംകുമാർ, അരുവിക്കര ബാബു,കിസാൻജനത നേതാക്കളായ നെല്ലിമൂട് പ്രഭാകരൻ,വെള്ളനാട് രവി, നന്ദൻകോട് ശ്രീദേവി,ശ്രീജിത്ത് ഹരികുമാർ, കെ.എസ്.ബാബു,കോട്ടൂർ നസീർ എന്നിവർ പങ്കെടുത്തു.