news-paper-challenge

ചിറയിൻകീഴ്: കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിനായി നിർമ്മിച്ചു നൽകുന്ന ഭവന നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം നടത്തിവരുന്ന ന്യൂസ് പേപ്പർ ചലഞ്ചിന്റെ ഭാഗമായി കെ.എസ്.യു ചിറയിൻകീഴ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനേജോ സ്റ്റീഫൻസൺ ഗ്രാമപഞ്ചായത്ത് അംഗം മോനി ശാർക്കര ശേഖരിച്ചു നൽകിയ ന്യൂസ് പേപ്പർ ഏറ്റുവാങ്ങി. ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അമൽ.എം.നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ്.ബി.നായർ, ഗ്രാമപഞ്ചായത്തംഗം മനു മോൻ, ആറ്റിങ്ങൽ ജോസ്, ശ്രീറാം ചിറയിൻകീഴ്, രാജേഷ് ബാബു എന്നിവർ പങ്കെടുത്തു.