വർക്കല: കേരളകൗമുദിയുടെ 110-ാം വാർഷികത്തോടനുബന്ധിച്ച് വർക്കല സൗഹൃദ കുടുംബ കൂട്ടായ്‌മയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഇടവ ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെയും ആദരിക്കുന്നു. ഇന്ന് വൈകിട്ട് 3ന് വർക്കല മൈതാനം എസ്.ആർ മിനി ഓഡിറ്റോറിയം ഹാളിൽ നടക്കുന്ന യോഗം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി തിരുവനന്തപുരം - ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയുമായ സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സിനിമാതാരം പ്രേംകുമാർ മുഖ്യാതിഥിയാകും.
ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്ക്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, അഡ്വ.കെ.ആർ. അനിൽകുമാർ, അഡ്വ.എസ്. കൃഷ്‌ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി ഡി.ജി.എം ആർ. ചന്ദ്രദത്ത്, സീനിയർ മാർക്കറ്റിംഗ് മാനേജർ വിമൽകുമാർ എന്നിവർ പങ്കെടുക്കും. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൾ ഹമീദ് ബഷീർ ഇടവ, വർക്കല ഡിവൈ.എസ്.പി പി. നിയാസ്, വർക്കല സൗഹൃദ കുടുംബ കൂട്ടായ്മ ചെയർമാൻ മോഹനൻ, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാർ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ, മൈക്രോൺ കമ്പ്യൂട്ടേഴ്സ് എം.ഡി മണിലാൽ, മുരുക്കുംപുഴ തൃശൂർ ഗോൾഡ് ജുവലേഴ്സ് എം.ഡി എസ്. ഉണ്ണിക്കൃഷ്ണൻ, വർക്കല ജയ ഏജൻസീസ് എം.ഡി അജിത് കുമാർ, പുനർജനി ട്രസ്റ്റ് ചെയർമാൻ ട്രോസി ജയൻ, ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ട്രഷറർ ജി. തൃദീപ്, വർക്കല അരിസ്റ്റോ ഇലക്ട്രിക്കൽസ് ഉടമ രാഹുൽ, ഗോകുലം കൺസ്ട്രക്ഷൻ എം.ഡി എൻ. സുരേഷ്, ഡോ. വിജയകുമാർ, പണയിൽ ഫിനാൻസ് ഉടമ അജയകുമാർ, ഹിപ്നോട്ടിക് മാത്‌സ് ഹെഡ് ബൈജു രാമകൃഷ്ണൻ, ഇടവ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജി. രാജു, ഇടവ ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ, റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി അസി. മാർക്കറ്റിംഗ് മാനേജർ ബി. സുധികുമാർ സ്വാഗതവും വർക്കല ലേഖകൻ സജീവ് ഗോപാലൻ നന്ദിയും പറയും.