ആറ്റിങ്ങൽ: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങിൽ പ്രവർത്തിക്കുന്ന അശ്വതിയുടെ പേരിലുള്ള 414 ാംനമ്പർ റേഷൻ ഡിപ്പോ റദ്ദു ചെയ്തതായി താലൂക്ക് സപ്ലൈ ഓഫീസർ വി.കെ. സുരേഷ് കുമാർ അറിയിച്ചു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ 852 കിലോ പുഴുക്കലരി,​ 3450 കിലോ കുത്തരി,​ 1198 കിലോ ഗോതമ്പ്,​ 44 കിലോ പച്ചരി എന്നിവ സ്റ്റോക്കിൽ കുറവ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദ് ചെയ്തത്. ഈ റേഷൻ കടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർഡ‌് ഉടമകൾക്ക് തൊട്ടടുത്ത 115 ാംനമ്പർ റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാമെന്നും അറിയിപ്പിൽ പറയുന്നു.