തിരുവനന്തപുരം: പി.എസ്.സി ഇന്ന് (23) നടത്താനിരുന്ന ഒന്നാംഘട്ട ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവച്ചു. എന്നാൽ ഒക്‌ടോബർ 30 ന് നിശ്ചയിച്ച ബിരുദതല പ്രാഥമികപരീക്ഷയ്ക്ക് മാറ്റമില്ല.
പുതുക്കിയ പരീക്ഷാതീയതി
21 ന് നടത്താനിരുന്ന അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) പരീക്ഷകൾ 28 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 മണി വരെ നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിലവിൽ ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് ഉപയോഗിക്കാം.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (രണ്ടാം എൻ.സി.എ -മുസ്ലിം) (കാറ്റഗറി നമ്പർ 160/21) തസ്തികയിലേക്ക് നവംബർ 3 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ :0471 2546448 .
സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്റ്റേറ്റ് ഫെഡറേഷൻ ഒഫ് എസ്.സി/എസ്.ടി ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൽ ഫാർമസിസ്റ്റ് (ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ)ജനറൽ (കാറ്റഗറി നമ്പർ 205/2019) തസ്തികയിലേക്ക് നവംബർ 1, 2, 3 തീയതികളിൽ രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം (ജ്യോതിഷം) (കാറ്റഗറി നമ്പർ 282/2019) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന 28 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.