വർക്കല:വർക്കല എക്സൈസ് ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്തി ലഹരിവിരുദ്ധ കാമ്പെയിൻ എല്ലാ റസിഡന്റ്സ് അസോസിയേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ കെ.വിനോദ് നിർവഹിച്ചു.മനുഷ്യാവകാശ സംഘടന സംസ്ഥാന കോ-ഓർഡിനേറ്റർ വി.ശ്രീനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് പ്രസിഡന്റ് കെ.രഘുനാഥൻ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുവാങ്ങി.ഡോ.എം.ജയരാജു, ഫ്രാവ് സെക്രട്ടറി സി.കൃഷ്ണൻകുട്ടി,ബ്രഹ്മകുമാരി ശരണ്യ.ബി.കെ, ആനിപവിത്രൻ,അജിത് കൃഷ്ണ, ആർ.സുലോചനൻ, എക്സൈസ് ഓഫീസർമാരായ രാധാകൃഷ്ണൻ.എസ്, മഞ്ചുനാഥ്.എസ്.ആർ, ശ്രീജിത്.കെ.എൽ, രാഹുൽ.ആർ,ബിസ്മി.സി എന്നിവർ സംസാരിച്ചു.