തിരുവനന്തപുരം: കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ ' ഫയർ ആൻഡ് റെസ്‌ക്യു ' ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സ്‌നേഹാദരവും മന്ത്രി വി. ശിവൻകുട്ടി ഇന്ന് നിർവഹിക്കും. രാവിലെ 11.30ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലാണ് ചടങ്ങ്. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യസാന്നിദ്ധ്യവും ഫയർ ആൻഡ് റെസ്‌ക്യു ഡയറക്‌ടർ ജനറൽ ഡോ.ബി. സന്ധ്യ മുഖ്യാതിഥിയുമാകും. ടെക്‌നിക്കൽ ഡയറക്‌ടർ എം. നൗഷാദ്, അഡ്‌മിൻ ഡയറക്‌ടർ അരുൺ അൽഫോൺസ്, റീജിയണൽ ഫയർ ഓഫീസർ പി. ദിലീപൻ, ഡിസ്‌ട്രിക്‌ട് ഫയർ ഓഫീസർ സുവി. എം.എസ്, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ചന്ദ്രദത്ത് എന്നിവർ പങ്കെടുക്കും. തൃശൂർ ഡിസ്‌ട്രിക്‌ട് ഫയർ ഓഫീസർ അരുൺ ഭാസ്‌കർ ബോധവത്ക്കരണ ക്ലാസ് നയിക്കും.

മുഖ്യമന്ത്രിയുടെ 2021ലെ അഗ്നിരക്ഷാസേന സേവന മെഡൽ നേടിയ തിരുവനന്തപുരം റീജിയണലിലുളള ഉദ്യോഗസ്ഥരായ വി. സെബാസ്റ്റ്യൻ, കെ.ബി. സുഭാഷ്, എ. ചന്ദ്രൻ, വി. ബിനു, കിഷോർ കുമാർ. ടി, വി.വി. ലിജു, ഫയർ സർവീസ് ദിനാചരണത്തോട് അനുബന്ധിച്ച് ഡയറക്‌ടർ ജനറലിന്റെ ബാഡ്‌ജ് ഒഫ് ഓർണർ നേടിയ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എസ്. ഷാഹീർ, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ചീഫ് വാർഡൻ വി.പി. അഭിജിത്ത് എന്നിവരെ ആദരിക്കും.