വിഴിഞ്ഞം: തലയ്‌ക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും നവംബർ 2 മുതൽ 11വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. 2ന് രാവിലെ 7.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് മുല്ലൂർ കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഉദയസമുദ്ര എം.ഡി ചെങ്കൽ രാജശേഖരൻ നായർ മുഖ്യാതിഥിയാകും.കൗൺസിലർ സി. ഓമന സംസാരിക്കും.
എല്ലാ ദിവസവും രാവിലെ 4.30ന് സുബ്രഹ്മണ്യ സുപ്രഭാതം, അഭിഷേകം, 6ന് ഗണപതിഹോമം, 7ന് പൂജയും ദീപാരാധനയും, 10ന് കലശപൂജ, 11ന് കലശാഭിഷേകം, 12ന് ശ്രീബലി, 1ന് പ്രസാദ വിതരണം, വൈകിട്ട് 6.15ന് ദീപാരാധന, 7.30ന് ശ്രീബലി, 8ന് അത്താഴപൂജ.
യജ്ഞവേദിയിൽ 2 മുതൽ 8 വരെ എല്ലാ ദിവസവും രാവിലെ 7 മുതൽ ഹരിനാമ കീർത്തനം, വിഷ്ണുസഹസ്രനാമ ജപം, ഭാഗവത പാരായണവും വ്യാഖ്യാനവും. 6ന് രാവിലെ 11.30ന് രുഗ്മിണി സ്വയംവരം, 8ന് ഉച്ചയ്ക്ക് 12.30ന് യജ്ഞസമാപനം, അഭിഷേകം, ആചാര്യ ദക്ഷിണ. 8ന് വൈകിട്ട് 4.30ന് മുല്ലൂർ ശ്രീകൃഷ്ണ ശിവനാഗർ ക്ഷേത്രസന്നിധിയിൽ നിന്ന് കാവടി എഴുന്നള്ളിപ്പ്, 10ന് രാവിലെ 10 മുതൽ അർച്ചനയും വിശേഷാൽ നേർച്ചസമർപ്പണവും, 11ന് രാവിലെ 11ന് പൊങ്കാല, രാത്രി 8.15ന് പുഷ്പാഭിഷേകം.