തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ വ്യാപകമായി നടക്കുന്ന പ്രകൃതിചൂഷണവും കൈയേറ്റങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്ന് സോഷ്യലിസ്റ്റ് പാർട്ടി ആരോപിച്ചു. കൂട്ടിക്കലിൽ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ അഞ്ചുവർഷം മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഇതിന് കൂട്ടുനിന്ന അധികൃതരുടെ നിലപാടാണ് ഇപ്പോഴുണ്ടായ ദുരന്തത്തിന് കാരണമായത്. ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈ. പ്രസിഡന്റ് എസ്. രാജശേഖരൻ, ഇ.കെ. ശ്രീനിവാസൻ, സി.പി. ജോൺ, കെ. ശശികുമാർ, എൻ. റാം, ടോമി മാത്യു, കെ.എസ്. ജോഷി, കാട്ടുകുളം ബഷീർ, കെ.എസ്. സജിത്ത്, മനോജ് ടി. സാരംഗ് എന്നിവർ പങ്കെടുത്തു.