kattal

മലയിൻകീഴ്: കാട്ടാക്കട മണ്ഡലത്തിലെ വ്യാവസായിക വളർച്ചയ്ക്ക് ആക്കം
കൂട്ടുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാട്ടാൽ ഇൻഡസ്ട്രിയൽ
ഡെവലപ്പ്മെന്റ് കൗൺസിലിന്റെ പദ്ധതി രൂപരേഖാ പ്രകാശനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഏറ്റുവാങ്ങി. തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സംഘാടക സമിതി ചെയർമാനും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. മാറനല്ലൂർ പഞ്ചായത്തിലെ 4 പേരടങ്ങുന്ന കുടുംബശ്രീ ജെ.എൽ.ജി യൂണിറ്റുകൾക്ക് സംയോജിത കൃഷിക്കായുള്ള വായ്പാവിതരണവും മന്ത്രി നിർവഹിച്ചു. കൗൺസിലിന്റെ ലോഗോ ഡിസൈൻ ചെയ്ത എസ്. നിതിനെ എം.എൽ.എ അനുമോദിച്ചു. കെ.ഐ.ഡി.സി.യുടെ വെബ്സൈറ്റ് വ്യവസായ വകുപ്പ് ജില്ലാ ജനറൽ മാനേജർ ജി. രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജിൽ അന്ത്രു പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിളപ്പിൽ രാധാകൃഷ്ണൻ, വി. രാധികടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ലാലി,ആർ. ലില്ലി മോഹൻ, കെ. അനിൽകുമാർ, എ.വത്സലകുമാരി, ടി. മല്ലിക, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ. നിസാമുദ്ദീൻ, ശരത് വി. രാജ്, വി.സി. ബിന്ദു, കെ. രൂപേഷ് കുമാർ,​ അനൂപ് തുടങ്ങിയവർ സംസാരിച്ചു. നേമം ബി.ഡി.ഒ കെ. അജികുമാർ നന്ദി പറഞ്ഞു.