തിരുവനന്തപുരം:വെളളായണി കാർഷികകോളേജ് ആർ.ടി.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കർഷകർക്കും കർഷക കൂട്ടായ്മകൾക്കും വേണ്ടി കാർഷിക യന്ത്രങ്ങളിൽ പ്രവൃത്തിപരിചയം നൽകുന്നതിന് മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടക്കും.ട്രാക്ടർ,ടില്ലർ, ഞാറു നടീൽ യന്ത്രം,പവർ ടില്ലർ,ഗാർഡൻ ടില്ലർ,മിനി ടില്ലർ,സ്‌പ്രേയർ കൂടാതെ വിവിധ ചെറുകിട കാർഷിക യന്ത്രങ്ങൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്.ഫോൺ:9383470314, 9383470315.